Back To Top

May 18, 2024

കുടുംബശ്രീ റിക്രിയേഷൻ ആൻ്റ് കൾച്ചറൽ പ്രോഗ്രാം നടത്തി

 

കോലഞ്ചേരി:

കുടുംബശ്രീ ദിനത്തോടനുബന്ധിച്ച് ,മഴുവന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ‘എന്നിടം’ എടിഎസ് തല റിക്രിയേഷൻ ആൻഡ് കൾച്ചറൽ പ്രോഗ്രാം നടത്തി. വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ കവി മന്മഥൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എൽദോസ്, മെമ്പർ സെക്രട്ടറി സജീവർഗീസ്, സിഡിഎസ് ചെയർപേഴ്സൺ സിമി ബാബു, വൈസ് ചെയർപേഴ്സൺ നിഷാ സുരേഷ്, സിഡിഎസ് മെമ്പർമാർ, ബ്ലോക്ക് ഓർഡിനേറ്റർ രമ്യ, കമ്മ്യൂണിറ്റി കൗൺസിലർ ബിൻസി, അക്കൗണ്ടന്റ് നിഷാ ജയകുമാർ, എഡിഎസ് സെക്രട്ടറി പ്രസന്ന മാത്യു, എഡിഎസ് ചെയർപേഴ്സൺ കലാ റെജി എഡിഎസ് ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സുനിത ക്ലാസെടുത്തു.

 

Get Outlook for Android

Prev Post

നെല്ലാട് വീട്ടൂർ കല്ലറക്കൽ കെ പി ശിവശങ്കരൻ നായർ ( 75) (റിട്ട.…

Next Post

നിര്യാതയായി.

post-bars