1700 ചാക്ക് യൂറിയ പിടികൂടി. “കർഷകർക്ക് സബ്സിഡി നിരക്കിൽ ലഭിക്കേണ്ട യൂറിയ. “
കോലഞ്ചേരി: മഴുവന്നൂർ വലമ്പൂർ ദാമോദരൻ പീടിക ഭാഗത്ത് 1700 ഓളം ചാക്ക് യൂറിയ പിടികൂടി. ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മഴുവന്നൂർ കൃഷി ഓഫീസർ, പട്ടിമറ്റം സർക്കിൾ ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് റെയ്ഡ് നടത്തിയത്. കോഴി വളർത്തികൊണ്ടിരുന്ന ഷെഡാണ് ഇതിനായി ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് കോഴി വളർത്തി കൊണ്ടിരുന്ന ഷെഡ്ഡ് വാടകയ്ക്കെടുത്ത് കരാറുകാരൻ ഒളിവിൽ യൂറിയ സൂക്ഷിച്ച് വന്നത്. പെരുമ്പാവൂർ അടക്കമുള്ള സമീപ പ്രദേശങ്ങളിലെ പ്ലൈവുഡ് കമ്പനികളിൽ പ്ലൈവുഡ് നിർമ്മാണത്തിനുള്ള പശയ്ക്കായിട്ടാണ് യൂറിയ സൂക്ഷിച്ച് വച്ച് മറിച്ച് കൊടുക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രി 8 മണിയോടെയാണ് തീർത്തും ഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ഷെസ്സിൽ പോലീസ് റെയ്ഡ് നടത്തി പൂട്ടി സീൽ ചെയ്യുന്നത്. യൂറിയ ചാക്കുകൾ എണ്ണി തിട്ടപ്പെടുത്തി കൂടുതൽ അന്വോഷണം നടത്തുന്നതിന് ഇന്നലെ കളക്ടറുടെ ഉത്തരവിനായി ഉദ്യോഗസ്ഥർ കാത്ത് നിൽക്കുകയായിരുന്നു. എം.സി.എഫ്, എം.എഫ് എൽ, ആർ.എഫ്.സി.എൽ എന്നീ കമ്പനികളുടെ പേരിലുള്ള യൂറിയ ചാക്കുകളാണ് റെയ്ഡിൽ പിടി കൂടിയിരിക്കുന്നത്. കർഷകർക്ക് സബ്സിഡി നിരക്കിൽ നൽകേണ്ട യൂറിയ ചാക്കുകളാണ് പൂഴ്ത്തി വച്ചത്. കോഴി ഷെഡിൽ യൂറിയ പൂഴ്ത്തി വച്ച കരാറുകാരൻ പിടി തരാതെ മാറിയിരിക്കുകയാണ്. കൃഷിക്ക് ഉപയോഗിക്കുന്ന വേപ്പ് കലർന്ന യൂറിയയാണ് റെയ്ഡിൽ പിടി കൂടിയത്. ക്വളിറ്റി കൺട്രോളർ അസിസ്റ്റൻസ് ഡയറക്ടർ ബിജിമോൾ ആൻ്റണി, ജില്ലാ ട്രെയ്നിംഗ് അസിസ്റ്റൻഡ് ഡയറക്ടർ നിജാ മോൾ, പൂതൃക്ക എ.ഡി.എ ഓഫീസർ എൻ.കെ ഷീബ,മഴുവന്നൂർ കൃഷി ഓഫീസർ ഷിഹാബ് ബാബു എന്നിവർ നേതൃത്വം നല്കി. സീൽ ചെയ്ത ഗോഡൗൺ പരിശോധനയ്ക്ക് ഇന്ന് വിധേയമാക്കുമെന്ന് കുന്നത്തുനാട് പോലീസ് അറിയിച്ചു.
Get Outlook for Android