Back To Top

May 17, 2024

പിറവത്തെ വാട്ടർ അതോറിറ്റി പ്ലാന്റ് ശുചീകരിക്കണം

 

പിറവം : എറണാകുളം ജില്ലയിൽ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കാൻ കാരണം വാട്ടർ അതോറിറ്റിയുടെ ശുചീകരണ പ്ലാന്റ് വൃത്തിയാക്കാത്തത് മൂലമാണെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ സാഹചര്യത്തിൽ പിറവത്ത്കക്കാട് പ്രവർത്തിക്കുന്ന കേരള വാട്ടർ അതോറിറ്റിയുടെ പ്ലാന്റ് ശുചീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ ജനതാദൾ ( എസ് ) ജില്ലാ സെക്രട്ടറി സോജൻ ജോർജ് ആവശ്യപ്പെട്ടു . ഇവിടെ കഴിഞ്ഞ 10 വർഷമായിട്ടുണ്ട് ക്ലീനിങ് പ്രവർത്തനം നടത്തിയിട്ട് . ക്ലീനിങ് നടത്താത്തതിന് കാരണമായി പറയുന്നത് ആവശ്യത്തിന് പുഴമണൽ ലഭിക്കാത്തത് കൊണ്ടാണ് ആയതിനാൽ ശുചീകരണ പ്രവർത്തനത്തിന് വാട്ടർ അതോറിറ്റിക്ക് പിറവം പുഴയിൽ നിന്ന് മണൽ വാരി നൽകുന്നതിനും ഉടൻ ടാങ്ക് വൃത്തിയാക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന്ആവശ്യപ്പെട്ടു ജലസേചനവകുപ്പ് മന്ത്രി മുമ്പാകെ നൽകിയിട്ടുണ്ട് .

 

 

Prev Post

ബിരുദ പഠന രംഗത്ത് വരുന്ന മാറ്റങ്ങൾ – ബി പി സി കോളേജിൽ…

Next Post

പിറവം നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ് 18 മുതൽ തുടക്കം കുറിക്കും.

post-bars