Back To Top

May 17, 2024

ബിരുദ പഠന രംഗത്ത് വരുന്ന മാറ്റങ്ങൾ – ബി പി സി കോളേജിൽ മുഖാമുഖം

 

പിറവം : കേരളത്തിലെ ബിരുദ പഠന രംഗത്ത് വരുന്ന സമൂലമാറ്റങ്ങങ്ങളെക്കുറിച്ച് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംവദിക്കാൻ ബി പി സി കോളേജ് മുഖാമുഖം പരിപാടി ഓൺലൈനായി സംഘടിപ്പിക്കുന്നു. ഇന്ന് ( 18/05/2004) വൈകിട്ട് 7 30 ന് ആണ് മുഖാമുഖം. എം ജി യൂണിവേഴ്സിറ്റി മാസ്റ്റർ ട്രെയിനർ പ്രൊഫ.കുര്യൻ എം ജെ ക്ളാസ്സ് നയിക്കും. പ്രിൻസിപ്പൽ ഡോ.സന്തോഷ് പി കുരുവിള ഉദ്ഘാടനം ചെയ്യും. ബിരുദ പഠനത്തിന്റെ കാലയളവ്, പ്രവേശനം, മേജർ- മൈനർ കോഴ്സുകൾ, അക്കാഡമിക് ബാങ്ക് ഓഫ് ക്രഡിറ്റ്, വിദ്യാർത്ഥികളുടെ കോളേജ് തല/ യൂണിവേഴ്സിറ്റി തല സ്ഥലം മാറ്റം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മുഖാമുഖത്തിൽ മറുപടി ലഭിക്കും.

 

Prev Post

വൈ. എം. സി. എ. ദേശീയ പ്രസിഡന്റിന് മണീടിൽ സ്വീകരണം.     …

Next Post

പിറവത്തെ വാട്ടർ അതോറിറ്റി പ്ലാന്റ് ശുചീകരിക്കണം

post-bars