കാത്തിരിപ്പിനൊടുവിൽ നടപ്പുറം ബൈപ്പാസ് – ചെമ്പോന്തയിൽതാഴം റോഡിന് ശാപമോക്ഷം.
കൂത്താട്ടുകുളം : കാത്തിരിപ്പിനൊടുവിൽ നടപ്പുറം ബൈപ്പാസ് – ചെമ്പോന്തയിൽതാഴം റോഡിന് ശാപമോക്ഷം. കൂത്താട്ടുകുളം ജയന്തി റോഡും മാർക്കറ്റ് റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡ്, ടൗൺ തോടിനു സമാന്തരമായാണ് കടന്നുപോകുന്നത്.
ദിവസവും നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ നിരവധിതവണ ദീപിക വാർത്തയാക്കിയിരുന്നു. സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തു നിന്നുമാണ് ഇന്നലെ രാവിലെ മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപവും കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് സമയവും കോൺക്രീറ്റ് ടൈൽ വിരിക്കും ബാക്കിയുള്ള ഭാഗങ്ങൾ റീ ടാർ ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇതോടൊപ്പം തന്നെ റോഡിന്റെ വശങ്ങളും പാലത്തിനു സമീപത്തെ ചപ്പാത്തും കോൺക്രീറ്റ് ചെയ്യും. നിർമ്മാണം പൂർത്തിയാകുന്നത് വരെ നടപ്പുറം ബൈപ്പാസിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
ഫോട്ടോ : കൂത്താട്ടുകുളത്തെ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമുള്ള റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു.