സി.ബി.എസ്.ഇ പന്ത്രണ്ട്, പത്ത് ക്ലാസുകളിലെ പരീക്ഷകളിൽ കുത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന് തിളക്കമാർന്ന നൂറു ശതമാനം വിജയം.
കൂത്താട്ടുകുളം : സി.ബി.എസ്.ഇ പന്ത്രണ്ട്, പത്ത് ക്ലാസുകളിലെ പരീക്ഷകളിൽ കുത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന് തിളക്കമാർന്ന നൂറു ശതമാനം വിജയം. പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതിയ 240 കുട്ടികളും വിജയിച്ചു. 14 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് ലഭിച്ചു. 28 കുട്ടികൾ 4 വിഷയങ്ങളിൽ എ വൺ ഗ്രേഡ് നേടി. 184 കുട്ടികൾക്ക് ഡിസ്റ്റിങ്ഷനും 68 കുട്ടികൾക്ക് 90 ശതമാനത്തിന് മുകളിലും മാർക്ക് ലഭിച്ചു.
സുസൈൻ ജസീന്ത് കെ. എസ് 98.4 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പറും സയൻസ് വിഭാഗം ടോപ്പറുമായി. കൊമേഴ്സ് വിഭാഗത്തിൽ പാർവതി ഹരി 96.4 ശതമാനം മാർക്കോടെ ഒന്നാമതെത്തി.
സയൻസ് വിഭാഗത്തിൽ നിഖില എസ്. ഹരി 96.4 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും ജെറോം പാറേക്കാട്ടിൽ, ഹന്ന ഫാത്തിമ എന്നിവർ 96.2 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും നേടി.
കൊമേഴ്സ് വിഭാഗത്തിൽ ആഗി കൊച്ചികുന്നേൽ 93 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും നോയൽ സജി 92.6 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 126 കുട്ടികളും വിജയികളായി. 106 കുട്ടികൾക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. 13 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് ലഭിച്ചു. 12 കുട്ടികൾക്ക് നാലു വിഷയങ്ങളിൽ ഏ വൺ ഗ്രേഡ് ലഭിച്ചു. 46 കുട്ടികൾക്ക് 90 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചു.
ദിയ ഫാത്തിമ 98.4 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനവും ഏയ്ഞ്ചന സാജു 98 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും ഹാലിൻ ലൈസൺ ചിറയത്ത് 97.6 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികളായ വിദ്യാർത്ഥികളെ ക്യാമ്പസ് മാനേജർ ഫാ. ജോസ് പാറേക്കാട്ട് സി.എം.ഐ, സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ സി.എം.ഐ, വൈസ് പ്രിൻസിപ്പൽ ഫാ. അലക്സ് മുരിങ്ങയിൽ സി എം ഐ, ഹെഡ്മിസ്ട്രെസ് ബി.രാജിമോൾ, പി.ടി.എ പ്രസിഡന്റ് ഡോ.മധുകുമാർ എസ്.പി.ടി.എ അംഗങ്ങൾ എന്നിവർ അനുമോദിച്ചു.