മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
പിറവം: എസ്.എസ് .എൽ .സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് പ്രിയദർശിനി കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ അവാർഡുകൾ നൽകി ആദരിച്ചു. കൾച്ചറൽ ഫോറത്തിന്റെ അംഗങ്ങളിൽപ്പെട്ട കുട്ടികൾക്കാണ് അവാർഡുകൾ നൽകിയത്. ഇന്ദിരാഭവനിൽ നടന്ന യോഗം മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വിൽസൺ കെ ജോൺ ഉദ്ഘാടനം ചെയ്തു .കൾച്ചറൽ ഫോറം ചെയർമാൻ വർഗീസ് തച്ചിലുകണ്ടം അധ്യക്ഷത വഹിച്ചു .രക്ഷാധികാരി ജോർജ് നെടിയാനിക്കുഴി ,നഗരസഭാ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം ,ഷാജു ഇലഞ്ഞിമറ്റം ,വിജു മൈലാടിയിൽ ,ശ്രീജിത്ത് പാഴൂർ ,ജയിസൺ പുളിക്കൽ ,റെജി മന്നാച്ചി ,ജയിംസ് കുറ്റിക്കോട്ടയിൽ ,പ്രദീപ് കൃഷ്ണൻകുട്ടി ,സൈജു മണ്ഡപത്തിൽ ,അനീഷ് പിറവം തുടങ്ങിയവർ പ്രസംഗിച്ചു .