വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും പ്രതിഭാ സംഗമവും നടന്നു
കൂത്താട്ടുകുളം : വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും പ്രതിഭാ സംഗമവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജിന്റെ അധ്യക്ഷത വഹിച്ചു. തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സന്ധ്യാ മോൾ പ്രകാശ് അനുമോദന പ്രഭാഷണം നടത്തി. സ്കൂൾ ചെയർമാനും വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളി വികാരിയുമായ ഫാ. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം അനുഗ്രഹപ്രഭാഷണം നിർവഹിച്ചു.
പഞ്ചായത്ത് മെമ്പർ സി.വി.ജോയി, പി.ടി.എ പ്രസിഡൻറ് സിബി കെ. ജോർജ്, എസ്.എം.സി.ചെയർമാൻ സജി മാത്യു, ടിടിഐ പ്രിൻസിപ്പൽ ജിലു വർഗീസ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു മോൾ പി എബ്രഹാം സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ സാജൂ സി.അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി.
എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 9 എ പ്ലസും 8 പ്ലസ് നേടിയ വിദ്യാർഥികളെയും ജില്ലാ പഞ്ചായത്ത് മെമ്പർ ഉല്ലാസ് തോമസ് മൊമെന്റോ നൽകി ആദരിച്ചു. പ്ലസ്ടുവിന് ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും അഞ്ച് എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ മോൾ പ്രകാശ് അനുമോദിച്ചു.
ഫോട്ടോ : വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് അനുമോദിക്കുന്നു.