മുഖാമുഖം പരിപാടി 16 ന്
കോലഞ്ചേരി: 2024-25 അധ്യായന വർഷം മുതൽ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകൾ വിവിധ സർവകലാശാലകളിൽ നടപ്പിലാകുന്നതുമായി ബന്ധപ്പെട്ട് പ്ലസ് ടു പാസായ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ അവബോധം സൃഷ്ടിക്കുന്നതിനായി മഹാത്മാഗാന്ധി സർവ്വകലാശാലയുടെയും, പുത്തൻകുരിശ് സെൻറ് തോമസ് കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുത്തൻകുരിശ് പാത്രിയർക്കൽ സെൻ്ററിലുള്ള കോളജ് ഓഡിറ്റോറിയത്തിൽ ഒരു മുഖാമുഖം പരിപാടി സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറാകുന്ന വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാം.