Back To Top

May 13, 2024

ഇലഞ്ഞി സെന്റ് ഫിലോമിനാസിന് വീണ്ടും തിളക്കമാർന്ന വിജയം

 

പിറവം : സിബിഎസ്ഇ പ്ലസ് ടു , പത്താം ക്ലാസ് പരീക്ഷകളിൽ ഇലഞ്ഞി സെന്റ്. ഫിലോമിനാസ് പബ്ലിക് സ്കൂൾ തിളക്കമാർന്ന വിജയം നേടി. കോമേഴ്സിലെ അങ്കിത സതീഷ് അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് എന്നിവയ്ക്ക് നൂറിൽ നൂറ് നേടി 98 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പർ ആയി . ഈവ റോബിൻ കമ്പ്യൂട്ടർ സയൻസിന് നേടിയ 100 മാർക്ക് ഉൾപ്പെടെ 97 ശതമാനം മാർക്കോടെ സയൻസിൽ ഒന്നാമത്തി . 96% മാർക്ക് നേടിയ എമിയ ബിജു, കാശിനാഥ് എസ് എന്നിവർ രണ്ടാം സ്ഥാനത്ത് എത്തി. പ്ലസ്ടുവിന് 65 പേർ പരീക്ഷയെഴുതിയതിൽ നാലു പേർ ഫുൾ എ വൺ നേടി. 17 പേർ 90 ശതമാനത്തിലേറെ നേടിയപ്പോൾ 38 പേർ ഡിസ്റ്റിങ്ഷനോടെ പാസായി .

പത്താം ക്ലാസിൽ 97 ശതമാനത്തോടെ നിധി പ്രഭു ഒന്നാമതെത്തി. 72 പേർ പരീക്ഷയെഴുതിയതിൽ നാലു പേർക്ക് ഫുൾ എ വൺ ലഭിച്ചു . 17 പേർ 90%ത്തിലേറെ നേടിയപ്പോൾ 43 പേർ ഡിസ്റ്റിങ്ഷനോടെ പാസായി . ഉന്നത വിജയം നേടിയ എല്ലാവരെയും ഫാ. ഡോ .ജോൺ എർണ്യാകുളത്തിൽ , ജോജു ജോസഫ് , ജാസ്മിൻ ജേക്കബ് , പി. ടി. എ പ്രസിഡന്റ് സജീവ് പി .കെ എന്നിവർ അഭിനന്ദിച്ചു.

 

Prev Post

ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ 1975 – 76 എസ്.…

Next Post

ലയൺസ് ക്ലബ്ബ് ഓഫ് മീഡിയ പേഴ്സൺ ആദരവ് നൽകി.

post-bars