Back To Top

May 11, 2024

കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വൃത്തിഹീനമായ മുറി നഗരസഭ ആരോഗ്യ വിഭാഗം പൂട്ടി സീല്‍ ചെയ്തു.

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വൃത്തിഹീനമായ മുറി നഗരസഭ ആരോഗ്യ വിഭാഗം പൂട്ടി സീല്‍ ചെയ്തു.

അശ്വതി ജംഗ്ഷനിലെ കോഴിപ്ലാക്കില്‍ ബില്‍ഡിംഗ്സിലെ വാടക മുറികളാണ് നഗരസഭ ആരോഗ്യ വിഭാഗം അടച്ചുപൂട്ടിയത്. വൃത്തിഹീനമായ അന്തരീക്ഷവും,കെട്ടിടത്തില്‍ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഹെല്‍ത്ത് ഇൻസ്പെക്ടർ സുനില്‍കുമാർ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ അജീഷ്, ആസിഫ്, ഓഫീസ് സ്റ്റാഫ് ഉണ്ണിക്കൃഷ്ണൻ, കണ്ടിജൻന്റ് വർക്കർ വിജയൻ എന്നിവർ നേതൃത്വം നല്‍കി.

Prev Post

ഏഴക്കരനാട് ,ചെറുകരയിൽ ഏലിയാമ്മ (91) നിര്യാതയായി

Next Post

പിറവം റീസർവെ സൂപ്രണ്ട് ഓഫീസിലെ സർവെയർനെ അന്വേഷണ വിധേയമായി സർവെ ഡയറക്ടർ സസ്പെൻഡ്…

post-bars