ടി.ആർ. വിശ്വനാഥൻ അനുസ്മരണ യോഗം നടത്തി.
പിറവം.. സിപിഐ ലോക്കൽ കമ്മറ്റി അംഗം, കിസാൻ സഭ മണ്ഡലം പ്രസിഡൻ്റ്, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ടീ. ആർ.വിശ്വനാഥൻ അനുസ്മരണ യോഗം സിപിഐ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് നടന്നു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ.എൻ.. സുഗതൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറികെ.സി. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു .സി. ജില്ലാ സെക്രട്ടറികെ.എൻ. ഗോപി, അഡ്വ. ജിൻസൺ. വി. പോൾ, നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ,സി.എൻ. സദാമണി, ടോമി വർഗീസ്, അഡ്വ. ബിമൽ ചന്ദ്രൻ, രാജിപോൾ, കെ.വി. പീറ്റർ എന്നിവർ പ്രസംഗിച്ചു.