Back To Top

May 10, 2024

കൂത്താട്ടുകുളത്ത് കനത്ത മഴയിലും ശക്തമായ കാറ്റിലും ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായി.

കൂത്താട്ടുകുളം : സംസ്ഥാനത്ത് വേനല്‍മഴ ശക്തമായി. എറണാകുളം കൂത്താട്ടുകുളത്ത് കനത്ത മഴയിലും ശക്തമായ കാറ്റിലും ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായി.ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് . വേനല്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്.ഇന്നലെ രാത്രി സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു.എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു.എറണാകുളം കൂത്താട്ടുകുളം മേഖലയില്‍ ഉണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക കൃഷിനാശം ഉണ്ടായി.24 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒരു കോടിയിലധികം രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിരിക്കുന്നത്. പത്ത് ട്രാൻസ്ഫോർമറുകളും 50 വൈദ്യുതി പോസ്റ്റുകളും തകർന്നു . 20 ലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്കുള്ളത് . പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്

Prev Post

പ്ലസ് ടു വിജയശതമാനത്തില്‍ തുടർച്ചയായ രണ്ടാം വർഷവും മിന്നുന്ന പ്രകടനവുമായി എറണാകുളം ജില്ല

Next Post

ഭക്ഷ്യവിഷബാധ പിറവത്തെ ഡെയിലി ഫിഷ് മത്സ്യക്കട അടച്ചുപൂട്ടണം  ബിജെപി.

post-bars