Back To Top

May 10, 2024

പ്ലസ് ടു വിജയശതമാനത്തില്‍ തുടർച്ചയായ രണ്ടാം വർഷവും മിന്നുന്ന പ്രകടനവുമായി എറണാകുളം ജില്ല

പ്ലസ് ടു വിജയശതമാനത്തില്‍ തുടർച്ചയായ രണ്ടാം വർഷവും മിന്നുന്ന പ്രകടനവുമായി എറണാകുളം ജില്ല. എസ്.എസ്.എല്‍.സിക്ക് നഷ്ടമായ സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനം 84.12 ശതമാനത്തോടെയാണ് ജില്ല സ്വന്തമാക്കി.87.55 ശതമാനമായിരുന്ന കഴിഞ്ഞ വർഷത്തെ വിജയശതമാനത്തില്‍ നിന്ന് ചെറിയ കുറവുണ്ടായെങ്കിലും

 

ഇത്തവണത്തെ കണക്കില്‍ എറണാകുളത്തിനൊപ്പം 80 ശതമാനത്തിനു മുകളിലെത്തിയത് ഇടുക്കിയും തൃശൂരും കോഴിക്കോടും കണ്ണൂരും മാത്രം.

 

196 സ്‌കൂളുകളില്‍ നിന്നായി 31,723 പേർ രജിസ്റ്റർ ചെയ്തതില്‍ 31,562 പേരാണ് പരീക്ഷയെഴുതിയത്. 26,551 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 3,689 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 3,121 പേർക്കായിരുന്നു മുഴുവൻ എ പ്ല

സ്.

ആറു പേർക്ക് 1200/1200

 കൊമേഴ്സ്

1. ഫിദ റൈഹാൻ തൃക്കാക്കര കാർഡിനല്‍ എച്ച്‌.എസ്.എസ്

 സയൻസ്

1. ശിവഗംഗ രാജേഷ് (ഗവ.ഗേള്‍സ് എച്ച്‌.എസ്.എസ് എറണാകുളം)

2. നിമിഷ ഷിനോബ് (ഗവ.എച്ച്‌.എസ്.എസ് മുളന്തുരുത്തി)

3. ടി.എസ്. ഇന്ദു ലക്ഷ്മി (കെ.പി.എം എച്ച്‌.എസ്.എസ് പൂത്തോട്ട)

4. കെ. ഹിദ സിജു (സെന്റ് മേരീസ് ജി.എച്ച്‌.എസ്.എസ് എറണാകുളം)

5. ഫർസീൻ നസീർ (എസ്.എൻ.എച്ച്‌.എസ്.എസ് നോർത്ത് പറവൂർ)

Prev Post

പിറവം സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചവർ .

Next Post

കൂത്താട്ടുകുളത്ത് കനത്ത മഴയിലും ശക്തമായ കാറ്റിലും ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായി.

post-bars