നെച്ചൂർ സെന്റ് തോമസ് കോൺഗ്രിഗേഷൻ പള്ളിയിൽ കുടുംബ സംഗമവും ഭക്ത സംഘടനകളുടെ വാർഷികവും .
പിറവം : നെച്ചൂർ സെന്റ് തോമസ് യാക്കോബായ സിറിയൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ പള്ളിയിൽ മലങ്കര മെത്രാപ്പോലീത്താക്കും , സഭ
ഭാരവാഹികൾക്ക് സ്വീകരണവും , കുടുംബ സംഗമവും, ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും, മെയ് 12 ഞായറാഴ്ച വൈകീട്ട് 5 മണി മുതൽ കോൺഗ്രിഗേഷൻ പള്ളിയിൽ നടക്കും. പൊതു സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രീഗോറിയോസ്, മാറ്റ് സഭ ഭാരവാഹികൾ സംബന്ധിക്കും .