സണ്ടേസ്ക്കൂൾ ശതാബ്ദി ആഘോഷ സമാപനം
പിറവം : ആരക്കുന്നം സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയപള്ളിയുടെ കീഴിലുള്ള ആരക്കുന്നം സെൻ്റ് ജോർജ്ജ്, ഊഴക്കോട് മോർ ഗ്രീഗോറിയോസ് പുളിക്കമാലി സെൻ്റ് ജോർജ്ജ് എന്നീ സണ്ടേസ്കൂളുകളുടെ ഒരു വർഷം നീണ്ടുനിന്ന ശാതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം
മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്തു.എം.ജെ.എസ്.എസ്.എ പ്രസിഡൻ്റ് ഡോ. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
സണ്ടേസ്കൂൾ ചരിത്രവഴികളിലൂടെ എന്ന ഡോക്യുമെൻ്ററിയും പ്രദർശിപ്പിച്ചു. കൊണ്ട് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കുന്ന സ്മരണികയുടെ കവർ പേജ് പ്രകാശനം നടത്തുകയും ചെയ്തു.
മലങ്കരപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തിയ ഡോ. ജോസഫ് മോർ ഗ്രീഗോറിയോസിനും ,എം .ജെ .എസ് എസ്. എ. പ്രസിഡൻ്റ് ഡോ. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തക്കും
ഇടവക വികാരിമാരായ ഫാ. റിജോ ജോർജ്ജ് കൊമരിക്കലും .ഫാ. തോമസ് ജോളി കൂമുള്ളിലും ചേർന്ന് ആരക്കുന്നം സെൻ്റ് ജോർജ്ജ് സണ്ടേസ്കൂൾ തയ്യാറാക്കിയ ശതാബ്ദി സ്മാരക മെമൻ്റോകൾ നൽകി ആദരിച്ചു. പൗരോഹിത്യ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ഫാ . റോയി പോൾ വെട്ടിക്കാട്ടിൽ മുൻ സണ്ടേസ്കൂൾ ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടറായിരുന്ന ഷെവ. പത്രോസ് പങ്കപ്പിള്ളി, മുൻ ഹെഡ്മാസ്റ്റർമരായിരുന്ന
ഫാ. കുരിയാക്കോസ് വെട്ടിക്കാട്ടിൽ, തമ്പി പോൾ , ജോൺ പീറ്റർ ,ജോർജ് ജോൺ,. പി എം യോഹന്നാൻ, അഡ്വ. സി.പി. ജോണി എന്നിവർക്കും , ആരക്കുന്നം സണ്ടേസ്കൂളിലെ മുഴുവൻ അദ്ധ്യാപകർക്കും പള്ളി വികാരിമാർക്കും ശതാബ്ദി സ്മാരക മെമൻ്റോകൾ നൽകിആദരിച്ചു.
വികാരി റവ.ഫാദർ റിജോ ജോർജ് കൊമരിക്കൽ , ആരക്കുന്നം സെൻ്റ് ജോർജ്ജ് സണ്ടേസ്കൂൾ ഹെഡ് മാസ്റ്റർ ഡോ. പി.എം കുരിയാച്ചൻ
എം ജെ എസ് എസ് എ എക്സിക്യൂട്ടിവ് അംഗം റോയി തേമസ് , ഭദ്രാസന ഡയറക്ടർ ബിജു കെ. തമ്പി സെക്രട്ടറി റെജി ജോൺ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ പി.കെ ജോസഫ്,
ജോർജ് സ്കറിയ,ജെസ്സി രാജു, ആരക്കുന്നം വലിയ പള്ളി ട്രസ്റ്റിമാരായ ബിജു വർഗീസ്, ഷാജൻ കെ പൗലോസ് എന്നിവർ സംസാരിച്ചു.