Back To Top

May 8, 2024

മർച്ചന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമം 12ന് രാവിലെ 10 നു ബ്രിയോ കൺവെൻഷൻ സെൻട്രൽ വച്ച്

കൂത്താട്ടുകുളം : മർച്ചന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമം 12ന് രാവിലെ 10 നു ബ്രിയോ കൺവെൻഷൻ സെൻട്രൽ വച്ച് നഗരസഭ ചെയർപേഴ്സൺ വിജയ് ശിവൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

അസോസിയേഷൻ പ്രസിഡന്റ് മർക്കോസ് ജോയി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ജെ.ബി തോമസ്, ജോയിന്റ് സെക്രട്ടറി എസ്. ഭദ്രകുമാർ, വനിതാ വിംഗ് പ്രസിഡന്റ് മായ ആഞ്ചലോ, യൂത്ത് വിംഗ് പ്രസിഡന്റ് ടിനു തമ്പി തുടങ്ങിയവർ പ്രസംഗിക്കും, അസോസിയേഷൻ സെക്രട്ടറി ബിജു ജോർജ് സ്വാഗതവും

ട്രഷറർ എംജെ തങ്കച്ചൻ നന്ദിയും പറയും. ചടങ്ങിൽ വച്ച് മാധ്യമ പ്രവർത്തകൻ അപ്പു ജെ കോട്ടയ്ക്കൽ, ഡോക്ടറേറ്റ് നേടിയ അഭിജിത് സുനിൽകുമാർ, അഡ്വക്കേറ്റായി എൻറോൾ ചെയ്ത ആർച്ച വി. കല്ലോലി എന്നിവരെ അനുമോദിക്കും. ഉച്ചയ്ക്ക് 1.30 നു അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികളും വൈകുന്നേരം അഞ്ചിന് ഗാനമേളയും 6 നു സമ്മാനദാനത്തോടെ ഈ വർഷത്തെ കുടുംബമേള സമാപിക്കും.

Prev Post

മണ്ണത്തൂരിലെ പുരിയിടത്തിലെത്തിയ അറ്റ്ലസ് നിശാ ശലഭം കൗതുകക്കാഴ്ചയായി

Next Post

സണ്ടേസ്ക്കൂൾ ശതാബ്ദി ആഘോഷ സമാപനം

post-bars