സമ്പൂർണ്ണ ഡിജിറ്റലൈസേഷനുമായി ഇലഞ്ഞി സെന്റ് ഫിലോമിനാസ്
പിറവം : എല്ലാ ക്ലാസ്സ് മുറികളിലും പാനൽ ബോർഡുകളും കമ്പ്യൂട്ടറുകളിൽ വൈ-ഫൈ കണക്ഷനും നൽകി സാങ്കേതിക രംഗത്ത് നവീനത കൈവരിച്ചു ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക്ക് സ്‌കൂൾ. ക്യാമ്പസിൽ സമ്പൂർണ്ണ വൈ-ഫൈ കണക്ഷനും ലഭ്യമാക്കി.
നവീകരണം പൂർത്തിയാക്കിയ സ്കൂൾ പ്രോജക്ടിന്റെ ഉദ്ഘാടനം കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ഫാ .ഡോ .ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മാത്യു പീറ്റർ , ജോജു ജോസഫ്, ഡോ. സെൽവി സേവ്യർ, ജാസ്മിൻ ജേക്കബ്, ബിനു പൗലോസ്, ലൈസ ബിജു, പ്രീതി മരിയ പോൾ, രഞ്ജിനി കെ വി , രശ്മി എസ് , സജീവ് പി .കെ എന്നിവർ പ്രസംഗിച്ചു .2001- ലാരംഭിച്ച സ്കൂളിന്റെ ജൂബിലി വർഷത്തിൽ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മാനേജിംഗ് ട്രസ്റ്റി ബേബി വർക്കി അറിയിച്ചു.