വാക്കുതർക്കത്തിനിടെ രണ്ട് യുവാക്കൾക്കു വെട്ടേറ്റു.
പിറവം: മണീടിൽ വാക്കുതർക്കത്തിനിടെ രണ്ട് യുവാക്കൾക്കു വെട്ടേറ്റു. ഏഴക്കരനാട് പുത്തൻഭാഗത്ത് ശരത് (37), വഞ്ചിമുകൾ അനൂപ് (36) എന്നിവർക്കാണ് വെട്ടേറ്റത്., ഞായർ രാത്രി 8.30 നു കരിക്കാട്ടുപടി ജംക്ഷനിലായിരുന്നു അക്രമം. സംഭവത്തിൽ ജംക്ഷനിലെ പലചരക്കുവ്യാപാരി ഞാറക്കാട്ട് ജോയിയെ (59) രാമമംഗലം പോലീസ് അറസ്റ്റു ചെയ്തു. സാരമായി പരുക്കേറ്റ ശരത് കൊച്ചിയിൽ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലാണ്.