വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ
പിറവം: സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ച് സഹവികാരി ഫാ.ബേസിൽ പാറേക്കാട്ടിൽ കോടിയേറ്റി. വികാരി ഫാ.വർഗീസ് പനിച്ചയിൽ, ഫാ.റോഷൻ തച്ചേത്ത്, ഫാ.ബേസിൽ കുറ്റിവേലിൽ എന്നിവർ സംബന്ധിച്ചു. ചൊവാഴ്ച രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 7.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന. 9 ന് ടൗൺ ചുറ്റി പ്രദക്ഷിണം. 10 ന് നേർച്ച വിളമ്പ്.