മലങ്കര മൽപ്പാൻ കോനാട്ട് വന്ദ്യ ജോൺസ് എബ്രഹാം ആർച്ച് കോറെപ്പിസ്കോപ്പക്ക് പാമ്പാക്കുടയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി.
പിറവം : പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് സിറിയൻ വലിയ പള്ളിയുടെ ആഭിമുഖ്യത്തിൽ നവ അഭിഷിക്ത ആർച്ച് കോറെപ്പിസ്കോപ്പയും മലങ്കര മൽപ്പാനുമായ കോനാട്ട് ഡോ. ജോൺസ് എബ്രഹാം ആർച്ച് കോറെപ്പിസ്കോപ്പക്ക് പാമ്പാക്കുടയിൽ ഉജ്വല വരവേൽപ്പ് നൽകി . പാമ്പാക്കുട എം റ്റി എം സ്കൂളിൽ നിന്നും ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ വാദ്യമെളെങ്ങളുടെ അകമ്പടിയോടെ നടന്ന സ്വീകരണ റാലിയിൽ സൺഡേസ്കൂൾ വിദ്യാർത്ഥികളും നൂറുകണക്കിന് വിശ്വാസികളും അണിനിരന്നു. സഭയുടെ വലിയ മെത്രാപോലീത്ത അഭി. കുരിയാക്കോസ് മാർ ക്ലിമീസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം പരി. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ ബാവ ഉദ്ഘാടനം ചെയ്തു.കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ മുഖ്യ അതിഥി ആയിരുന്നു. പള്ളിയുടെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൃക്കരോഗികൾക്ക് ഉള്ള സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ഭവനദാന പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന മൂന്ന് ഭവനങ്ങളുടെ താക്കോൽദാനം യൂഹാനോ മാർ പോളിക്കാർപ്പോസ്, അഭി.യൂഹാനോൻ മാർ ദീയസ്കോറോസ്, അനൂപ് ജേക്കബ് എം. എൽ.എ എന്നിവർ ചേർന്ന്. നിർവഹിച്ചു. സഭാ. വൈദീക ട്രസ്റ്റി റവ. ഫാ.തോമസ് വര്ഗീസ് അമയിൽ,വൈദീക സെമിനാരി പ്രിൻസിപ്പൽ റവ.ഫാ.റെജി മാത്യുസ് ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോസഫ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ സഭാ ചരിത്രകാരൻ കുര്യൻ തോമസ് രചിച്ച 3 പുസ്തകങ്ങളുടെ പ്രകാശനം നടത്തി.