Back To Top

May 3, 2024

ചിന്മയ ശങ്കരം: രഥയാത്രയ്ക്ക് നാളെ (ശനി) തുടക്കം

 

പിറവം- ചിന്മയാനന്ദ സ്വാമിയുടെ നൂറ്റിയെട്ടാം ജയന്തിയും അതേത്തുടർന്ന് വരുന്ന ശ്രീ ആദിശങ്കരാചാര്യസ്വാമികളുടെ ജയന്തിയും ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗോള ചിന്മയ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചിന്മയ ശങ്കരം 2024ന്റെ വിളംബരം കുറിച്ചുള്ള രഥയാത്രയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് ജഗദ്ഗരു ആദി ശങ്കരാചര്യരുടെ ജന്മഗ്രഹം സ്ഥിതി ചെയ്യുന്ന എറണാകുളം വെളിയനാട് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിൽ നിന്ന് യാത്ര തുടങ്ങും. പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് രഥയാത്ര ഫ്ലാഗ്ഓഫ് ചെയ്യും. എറണാകുളം ജില്ലയിലുടനീളം പര്യടനം നടത്തുന്ന യാത്രയ്ക്ക് മെയ് എട്ടിന് ചിന്മയ ശങ്കരത്തിന്റെ പ്രധാനവേദിയായ എറണാകുളത്തപ്പൻ മൈതാനിയിൽ സ്വീകരണം നൽകും. രഥയാത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി ചേരുന്ന സമ്മേളനത്തിൽ പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്, ചിന്മയ മിഷൻ കേരള അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും പങ്കെടുക്കും.

 

 

Prev Post

പാലച്ചുവട് ഇല്ലിക്കമുക്കട കല്ലേലിൽ റെജിയുടെ മകൻ റെനി (29) നിര്യാതനായി.

Next Post

നീന്തൽ പരിശീലന പരിപാടി ആരംഭിച്ചു.

post-bars