കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ്റെ കൂത്താട്ടുകുളം ഓഫീസ് ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ നിർവഹിച്ചു
കൂത്താട്ടുകുളം : കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ്റെ കൂത്താട്ടുകുളം
ഓഫീസ് ഉദ്ഘാടനം
അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ നിർവഹിച്ചു. പി.പി.ജോണി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ
കമാൻഡർ കെ.കുര്യാക്കോസ് മെമ്മോറിയൽ ഹാൾ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചാരിറ്റി വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡൻ്റ്
ടി.ജെ.മനോഹരൻ നിർവഹിച്ചു.
ജില്ലാ സെക്രട്ടറി കെ.ടി.റഹീം മുഖ്യപ്രഭാഷണം നടത്തി. അസീസ് മൂസ, വി.ടി.ഹരിഹരൻ, അബ്ദുൽ സമദ്, ടി.കെ.അനിൽ, കെ.പാർത്ഥസാരഥി, എം.പി.ഷിജു ,
ടി.കെ.മോഹനൻ, പീർ മുഹമ്മദ്,
തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ്റെ കൂത്താട്ടുകുളം
ഓഫീസ് ഉദ്ഘാടനം
അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ നിർവഹിക്കുന്നു.