വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ടെക്നോ – കൾച്ചറൽ ഫെസ്റ്റ് അഗ്നി 2024 സിനിമ താരം ദർശന സുദർശൻ ഉദ്ഘാടനം ചെയ്തു
ഇലഞ്ഞി : വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ടെക്നോ – കൾച്ചറൽ ഫെസ്റ്റ് അഗ്നി 2024 സിനിമ താരം ദർശന സുദർശൻ ഉദ്ഘാടനം ചെയ്തു. വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.ജെ.അനൂപ്, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.രാജു മാവുങ്കൽ, പിആർഒ ഷാജി ആറ്റുപുറം, സ്റ്റാഫ് കോഡിനേറ്റർമാരായ പ്രൊഫ. ആർ. രാഗി, പ്രൊഫ. സിത്താര അസീസ്, പ്രൊഫ. ആൽബിൻ ജെയിംസ്, പ്രൊഫ. സെൽമ സണ്ണി, സ്റ്റുഡന്റ് കോഡിനേറ്റർമാരായ സ്റ്റെഫിൻ റോയ്, അമൽ ജെയിംസ്, സി.സ്നേഹ സി എന്നിവർ പ്രസംഗിച്ചു.
കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഗ്നി 2024 എന്ന് പേരിട്ട ടെക്നോ കൾച്ചറൽ ഫെസ്റ്റിവലിൽ വിവിധയിനം കല – കായിക, – ശാസ്ത്ര- സാങ്കേതിക പ്രദർശനങ്ങളും പരിപാടികളും നടന്നു.
ആദ്യദിനത്തിൽ പ്രൊജക്റ്റ് എക്സ്പോയും, റോബോ വാർ, ചിത്രരചന, മ്യൂസിക് ബാൻഡ് കോമ്പറ്റിഷൻ, ഫാഷൻ ഷോ, ഗെയിം സോൺ, ഐ ഇ ഡി സി യുടെ നേതൃത്വത്തിൽ ഉള്ള മത്സരങ്ങളും നടത്തപ്പെട്ടു.
രണ്ടാം ദിവസത്തിൽ ഓട്ടോ എക്സ്പോ, വെർച്വൽ റിയാലിറ്റി, സ്പോട്ട് ഫോട്ടോഗ്രാഫി, ട്രഷർ ഹണ്ട്, ഡാൻസ് മത്സരങ്ങൾ, കാണികളിൽ ആവേശം കൊള്ളിക്കാൻ ആനവണ്ടി മ്യൂസിക് ബാൻഡ്, വിവിധ ഡിപ്പാർട്മെന്റുകളുടെ പ്രൊജക്റ്റ് എക്സ്പോ, വർക്കിംഗ് മോഡൽ,
തുടങ്ങിയവ നടത്തപ്പെടുന്നു.
ഫോട്ടോ : വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ടെക്നോ -കൾച്ചറൽ ഫെസ്റ്റ് അഗ്നി 2024 സിനിമ താരം ദർശന സുദർശൻ ഉദ്ഘാടനം ചെയ്യുന്നു.