കോടതിയിൽ എത്തിയ സ്ത്രി കുഴഞ്ഞു വീണത് ആശങ്ക പരത്തി .
പിറവം : ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസിൻ്റെ ആവശ്യത്തിനായി എത്തിയ സ്ത്രി കുഴഞ്ഞു വീണത് ആശങ്ക പരത്തി.പുത്തൻകുരിശ് ചൂണ്ടി തുളസി (50)യാണ് കുഴഞ്ഞു വീണത്. വ്യാഴം പകൽ 11. 30 ടെയാണ് സംഭവം.കനത്ത ചൂടുള്ള സമയത്തായിരുന്നു ഇവർ കുഴഞ്ഞു വീണത്. ഷുഗർ കുറഞ്ഞു പോയതാണ് കാരണമെന്ന് പിറവം താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.