പിറവം വലിയ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടി കയറി.
പിറവം : പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയയിൽ കത്തീഡ്രലിൽ ( പിറവം വലിയ പള്ളി ) പരിശുദ്ധ മാർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് വികാരി റവ. ഫാ. സ്കറിയ വട്ടക്കാട്ടിൽ കൊടി ഉയർത്തി. സഹ വികാരിമാരായ റവ. ഫാ. മാത്യൂസ് കാഞ്ഞിരംപാറ, റവ. ഫാ. മാത്യു വാതകാട്ടിൽ, ട്രസ്റ്റീ ബാബു മങ്കിടിയിൽ മറ്റു ഇടവക അംഗങ്ങൾ സംബന്ധിച്ചു. മെയ് 1 മുതൽ 7 വരെ ആണ് ഇടവകയിൽ പെരുന്നാൾ കൊണ്ടാടുന്നത്. പ്രധാന പെരുന്നാൾ ദിനമായ 7 ന് രാവിലെ 8 മണിക്ക് വി. കുർബാന തുടർന്ന് പ്രദക്ഷിണം, ആശിർവാദം, നേർച്ച വിളമ്പ്.
