Back To Top

May 1, 2024

കുടുംബാംഗങ്ങൾക്കൊപ്പം ചെന്നൈയിലെ ബന്ധു വീട്ടിലേയ്ക്ക് ട്രെയിനിൽ പോകുമ്പോൾ കാണാതായ വയോധികനെ പൊള്ളാച്ചിയിൽ കണ്ടെത്തി.

വാഴക്കുളം: കുടുംബാംഗങ്ങൾക്കൊപ്പം ചെന്നൈയിലെ ബന്ധു വീട്ടിലേയ്ക്ക് ട്രെയിനിൽ പോകുമ്പോൾ കാണാതായ വയോധികനെ പൊള്ളാച്ചിയിൽ കണ്ടെത്തി.

വാഴക്കുളം കപ്യാരുമലയിൽ കെ.ജെ ഗർവാസീസിനെ (80) ആണ് പൊള്ളാച്ചി ബസ് സ്റ്റാൻ്റിൽ കണ്ടു കിട്ടിയത്.

 

കഴിഞ്ഞ

27 ന് പുലർച്ചെ പന്ത്രണ്ടോടെ കോയമ്പത്തൂർ സെൻട്രൽ സ്റ്റേഷനിൽ തനിയെ ട്രെയിനിൽ നിന്നിറങ്ങിയാണ് ഇയാളെ കാണാതായത്.

 

പുലർച്ചെ 2 വരെ റെയിൽവേ സ്റ്റേഷനിലും തുടർന്ന് കോയമ്പത്തൂരിന് സമീപമുള്ള ഉക്കടം ബസ് സ്റ്റാൻഡിൽ രാവിലെ 10 വരെയും ഇയാളെ കണ്ടിരുന്നു.

 

പിന്നീട് യാതൊരു വിവരവും ലഭിക്കാത്തതിനാൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി അന്വേഷണം ആരംഭിച്ചിരുന്നു.

 

ഇന്നലെ രാവിലെ ഏഴോടെ പൊളളാച്ചി ബസ് സ്റ്റാൻ്റിൽ വാഴക്കുളം, മൂവാറ്റുപുഴ എന്ന വാക്കുകൾ പറയുന്നതു കേട്ട് മലയാളം അറിയാവുന്ന തമിഴ് നാട് സ്വദേശിയായ ലോറി ഡ്രൈവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊള്ളാച്ചി പോലീസ് ഇടപെട്ട് വാഴക്കുളം പോലീസിൽ വിവരം അറിയിച്ചു.തുടർന്ന് ബന്ധുക്കൾ പൊള്ളാച്ചിയിലെത്തുകയായിരുന്നു.

 

ഓർമ്മക്കുറവുള്ള ഇയാളെ കാണാതായതു സംബന്ധിച്ച് തമിഴ്, മലയാളം പത്രങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

 

ഫോട്ടോ: ട്രയിനിൽ നിന്നിറങ്ങി കോയമ്പത്തൂരിൽ കാണാതായ വാഴക്കുളം കപ്യാരുമലയിൽ കെ.ജെ ഗർവാസിസിനെ പൊള്ളാച്ചി പോലീസ് ബന്ധുക്കൾക്കു കൈമാറുന്നു.

Prev Post

മധുരം മലയാളം പരിപാടി നടത്തി.

Next Post

ഹോട്ടൽ ആൻ്റ് റെസ്റ്റോറെന്റ് അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം ഇന്ന്.

post-bars