Back To Top

April 30, 2024

ഒന്നാം കാതോലിക്ക ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

 

പിറവം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക പരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 111-ാം മത് ഓർമ്മപ്പെരുന്നാളിന് പിതാവ് കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ കൊടിയേറി. വി.കുർബാനക്കും കബറിങ്കലെ ധൂപപ്രാർത്ഥനക്കും ശേഷം വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ കൊടിയേറ്റു നടത്തി. പരി. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ മുഖ്യകാർമ്മികത്വത്തിലും, അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ്, ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ സേവേറിയോസ്, എന്നീ മെത്രാപ്പോലീത്താമാരുടെ സഹകാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ നടക്കുക. ബുധൻ രാവിലെ 7.30 ന് കുർബാന കണ്ടനാട് കത്തീഡ്രൽ വികാരി ഫാ.ഐസക് മട്ടുമ്മേൽ കാർമ്മികത്വം വഹിക്കും.വ്യാഴം രാവിലെ 7.30 ന് വി.കുർബാന.ദേവലോകം അരമന മാനേജർ ഫാ. യാക്കോബ് തോമസ് റമ്പാൻ കാർമികത്വം വഹിക്കും.

വൈകിട്ട് 5.30 മുതൽ തീർത്ഥാടകർക്ക് സ്വീകരണം. പിറവം, മുളക്കുളം, ഓണക്കൂർ മേഖലയിൽ നിന്നുള്ള തീർത്ഥാടകർക്ക് കാക്കൂർ സെൻ്റ് തോമസ് കുരിശിങ്കലും, കോലഞ്ചേരി ,കടമറ്റം, നീറാംമുകൾ ,വെട്ടിത്തറ, കിഴുമുറി, പുത്തൻകുരിശ്, കണ്യാട്ടുനിരപ്പ് മേഖലകളിൽ നിന്നുള്ള തീർത്ഥാടകർക്ക് പരുമല മാർ ഗ്രിഗോറിയോസ് ചാപ്പലിലും സ്വീകരണം നൽകും. സന്ധ്യാപ്രാർത്ഥനക്കു ശേഷം, മുൻ വൈദിക ട്രസ്റ്റി ഫാ. എം ഒ ജോൺ അനുസ്മരണ പ്രഭാഷണം നടത്തും. കബറിങ്കൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, നേർച്ച സദ്യ എന്നിവയുണ്ടാകും.

വെള്ളി രാവിലെ 8.30 ന് പരി. കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന. തുടർന്ന് വിദ്യാഭ്യാസ അവാർഡ് ദാനം, പ്രസംഗം, ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ . ഓർമ്മപ്പെരുന്നാളിനും തീർത്ഥാടക സ്വീകരണത്തിനും ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ അറിയിച്ചു

.

Prev Post

പെരിയപ്പുറം സെൻ്റ് ജോർജ് യാക്കോബായ സുറിയാനി ചാപ്പലിൽ ഓർമ്മപെരുന്നാൾ കൊടി കയറി.

Next Post

കൃഷി ശീലമാക്കിയതോടെ സജീവ പാർട്ടി പ്രവർത്തകനായ ബിനീഷ് വ്യത്യസ്തനാവുകയാണ്.

post-bars