കുടിവെള്ള ക്ഷാമം രൂക്ഷം – യു.ഡി.എഫ്. വാട്ടർ അതോറിറ്റി ആഫീസ് ഉപരോധിച്ചു.
പിറവം : വേനൽ രൂക്ഷമായ തോടെ പിറവം നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിൽ പോലും കുടിവെള്ളം കിട്ടാത്ത അവസ്ഥയായി. മുളക്കുളം കാരമല , കണ്ണീറ്റുമല തുടങ്ങിയ പ്രദേശങ്ങളിൽ ഒരു മാസമായി വെള്ളം ലഭിക്കുന്നില്ല. കരാറുകാർ കുടിശിക കിട്ടാത്തതുമൂലം സമരത്തിലായതുകൊണ്ട് പൊട്ടിയ പൈപ്പുകൾ നന്നാക്കാത്ത അവസ്ഥയാണ് . ഇത് മൂലം കോടിക്കണക്കിന് ലിറ്റർ വെള്ളം പാഴായിപോകുന്നു. കക്കാട് പമ്പ് ഹൗസിൽ മോട്ടർ തകരാറിലായതു മൂലം ആവശ്യത്തിന് വെള്ളം പമ്പു ചെയ്യുവാൻ കഴിയുന്നില്ല. കേടായ മോട്ടർ നന്നാക്കുവാൻ നടപടി സ്വീകരിച്ചിട്ടുമില്ല .ഇതേതുടർന്ന് പിറവത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ആഫീസ് നഗരസഭാ യു.ഡി.എഫ്. കൗൺസിലർമാരും ഭാരവാഹികളും ചേർന്ന് ഉപരോധിച്ചു. നഗരസഭ പ്രതിപക്ഷനേതാവു് തോമസ് മല്ലി പ്പുറം യു.ഡി.എഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ ഡി.സി.സി സെക്രട്ടറി കെ.ആർ. പ്രദീപ് കുമാർ, ഷാജു ഇലഞ്ഞി മറ്റം, ഡോമി ചിറപ്പുറം ,തോമസ് തേക്കും മൂട്ടിൽ ,അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറത്ത് ,പ്രശാന്ത് ആർ, ജോജി മോൻ ചാരു പ്ലാവിൽ, രമവിജയൻ ,സിനി ജോയി, മോളി ബന്നി, ,രാജീവ് കല്ലും കൂടം എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. അടിയന്തിരമായി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നുള്ള ഉറപ്പിൻ്റെ വെളിച്ചത്തിൽ സമരം താൽകാലികമായി അവസാനിപ്പിച്ചു.
