Back To Top

April 29, 2024

കൂത്താട്ടുകുളത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടുകാറുകളും ഓട്ടോറിക്ഷയ്ക്കും കേടുപാടുകള്‍.

കൂത്താട്ടുകുളം : കൂത്താട്ടുകുളം – പാലാ റോഡില്‍ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ സമീപത്തെ കടയിലേക്കും ഇടിച്ചുകയറി. പുതുവേലിയില്‍ കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറില്‍ ഇടിച്ചുകയറുകയായിരുന്നു.

പാലാ ഭാഗത്തുനിന്നും മൂവാറ്റുപുഴയ്ക്ക് പോകുകയായിരുന്ന കാറാണ് പഴയ കെഎസ്‌ഇബി ഓഫീസില്‍ സമീപം റോഡരികില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചത്. ഇന്നലെ വൈകുന്നേരം 5.45നാണ് സംഭവം. കാറിന്‍റെ ടയർ പൊട്ടിയതാണ് അപകട കാരണം. ഓട്ടോ ഇടിച്ചു കയറി കട ഭാഗികമായി തകർന്നു. അപകടത്തില്‍ ആർക്കും പരിക്കുകള്‍ ഇല്ല. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശി ഗണേഷിന്‍റേതാണ് അപകടത്തില്‍പ്പെട്ട കാർ.

 

പുതുവേലിയില്‍ പുലർച്ചെ നാലിനായിരുന്നു കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറില്‍ ഇടിച്ചു കയറിയത്. കാറില്‍ ഉണ്ടായിരുന്ന കോട്ടയം സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്നു കാർ. ട്രാൻസ്ഫോർമറില്‍ ഇടിച്ച ഉടനെ വൈദ്യുതി ബന്ധം നിലച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി.

Prev Post

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമൻ…

Next Post

കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

post-bars