മുളക്കുളം പള്ളിയിലെ മോഷണം പ്രതി പിടിയിൽ
പിറവം: മുളക്കുളം നാമക്കുഴി സ്കൂളിന് സമീപം സെൻ്റ പീറ്റേഴ്സ് ചർച്ച് ആൻറ് സെൻറ് പോൾസ് ഓർത്തോഡോക്സ് പള്ളിയിൽ (പാറേൽപ്പള്ളി)
നിന്നുംപണവും സ്വർണവും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. നിലമ്പൂർ ചൊക്കാട് പനച്ചിപ്പാറ സുരേഷാണ് (62) പിറവം പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാ രാവിലെയാണ് മോഷണ വിവിരം പള്ളികമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടത്. മുറ്റത്തുള്ള ഭണ്ഡാരം കുത്തി തുറന്ന് 3000 രൂപയും, പള്ളിയോട് ചേർന്ന് മദ്ബഹയിലേക്ക് പ്രവേശിക്കുന്ന മുറിയുടെ വാതിൽ കുത്തി തുറന്ന് മരത്തിൻ്റെ ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത് 10,000 രൂപയും 5 ഗ്രാം തൂക്കം വരുന്ന സ്വർണവുമാണ് കവർന്നത്.പള്ളിയിലെ സിസി ടിവി ക്യാമറയും നശിപ്പിച്ചു. പാലയിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. വിവിധ സ്റ്റേഷനിൽ മോഷണം ഉൾപ്പെടെ 23 കേസുകളിൽ ഇയാൾ പ്രതിയാണെന്ന് ഇൻസ്‌പെക്ടർ ഡി.എസ് ഇന്ദ്രരാജ് പറഞ്ഞു.
സുരേഷിനെ സബ് ഇൻസ്പെക്ടർ തോമസ് ജോസഫ്, അസ്സി. എസ്. ഐ മാത്യു ജെയിംസ്, ജോസ് കെ.ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
അറസ്റ്റ് രേഖപ്പെടുത്തി പിറവം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മുവാറ്റുപുഴ സബ് ജയിലിൽ അയച്ചു
.