യു.ഡി.എഫ്. തിരഞ്ഞെടുപ്പ് – രമേശ് ചെന്നിത്തല പിറവത്ത് പ്രസംഗിക്കും.
പിറവം : യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് പ്രവർത്തക സമിതിയംഗവും, മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല തിങ്കളാഴ്ച രാവിലെ -10മണിക്ക് പിറവത്ത് പ്രസംഗിക്കും. അനൂപ് ജേക്കബ് എം.എൽ.എ. ഒപ്പം പിറവം ടൗണിൽ നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷമാണ് ബസ് സ്റ്റാൻഡിനു മുൻപിൽ സംസാരിക്കുന്നതു.
കൈരളി ഓഡിറ്റൊറിയത്തിന് മുന്നിൽ നിന്നും വാദ്യമെളെങ്ങളുടെയും മറ്റും അകമ്പടിയോടെ റോഡ് ഷോ ആരംഭിക്കുമെന്നും, യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ കെ. ആർ ജയകുമാർ, ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ആർ. പ്രദീപ് കുമാർ, യു.ഡി.എഫ്. ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, വിൽസൺ കെ ജോൺ, , റീസ് പുത്തൻവീട്ടിൽ,ജോണി അരീക്കാട്ടിൽ, അരുൺ കല്ലറക്കൽ, ഷാജു ഇലഞ്ഞിമറ്റം,ഡോമി ചിറപ്പുറം തുടങ്ങിയവർ പിറവത്ത് നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.