കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിക്കുന്നു – മന്ത്രി റോഷി അഗസ്റ്റിൻ
പിറവം : പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കേന്ദ്ര സർക്കാൻ കർഷകരെയും സാധാരണക്കാരെയും വഞ്ചിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ . എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മണീടിൽ നടത്തിയ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ. കെ ടി ഭാസ്കരൻ അധ്യക്ഷനായി.എൽ.ഡി.എഫ്. നേതാക്കളായ പി ബി രതീഷ്, കെ എൻ ഗോപി ,ജിൻസൺ വി പോൾ, ബിജു സൈമൺ, എ ഡി ഗോപി, സുരേഷ് ചന്തേലി, ബീന ബാബുരാജ് ,
ബിജു ഷാരോൺ, പി വി സ്കറിയ എന്നിവർ സംസാരിച്ചു.
ചിത്രം : എൽ.ഡി.എഫ്. സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മണീടിൽ നടത്തിയ പൊതുയോഗം മന്ത്രി റോസി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.