കർഷകർക്ക് നേരെ കെ എസ് ഇ ബി ജീവനക്കാരുടെ ക്രൂരത
ഇലഞ്ഞി : കർഷകർക്ക് നേരെ കെ എസ് ഇ ബി ജീവനക്കാരുടെ ക്രൂരത. ഇലഞ്ഞി പെരുമ്പടവം ഭാഗത്തു ടച്ച് വെട്ട് എന്ന പേരിൽ ഏഴു വർഷം വരെ പ്രായമുള്ള കവുങ്ങുകളും കുല വെട്ടാറായ വാഴകളും കെ എസ് ഇ ബി ജീവനക്കാർ വെട്ടിനിരത്തിയതായി പരാതി. കെ എസ് ഇ ബി ജീവനക്കാരുമായി ബന്ധപ്പെട്ടപ്പോൾ അന്യ സംസ്ഥാന തൊഴിലാളികൾ ആയിരുന്നു ടച്ച് വെട്ടാൻ എത്തിയത് എന്നും അവർക്ക് അറിയില്ലായിരുന്നു എന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി പരാതിക്കാർ പറഞ്ഞു. എന്നാൽ ഇതിൽ പലരും മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. കൂടാതെ വാഹനം ഇടിച്ചു അപകട ഭീഷണിയിൽ നിൽക്കുന്ന പോസ്റ്റ് മാറ്റാത്തതിൽ പ്രതിഷേധവും ശക്തമാണ്. ടച്ച്‌വെട്ട് എന്ന പേരിൽ കാട്ടിയ ക്രൂരതക്കെതിരെ മന്ത്രിക്കുൾപ്പെടെ പരാതി നൽകുമെന്ന് പ്രദേശവാസികൾ അറിയിച്ചു.
ഫോട്ടോ : കെഎസ്ഇബി ഉദ്യോഗസ്ഥർ കവുങ്ങിന്റെ തലയ്ക്കം മുറിച്ചുമാറ്റിയ നിലയിൽ.