യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വിജയത്തിനായി പെൻഷനേഴ്‌സ് അസ്സോസ്സിയേഷൻ പ്രവർത്തിക്കും.
പിറവം: യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ് ജോർജിന്റെ വിജയത്തിനായി കെ എസ് എസ് പി എ പിറവം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞടുപ്പ് കൺവൻഷൻ
സംഘടിപ്പിച്ചു. നിയോജകമണ്ഡലം യു ഡി എഫ് ചെയർമാൻ കെ ആർ ജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു . എൽ ഡി എഫ് ൻ്റെയും, ബി ജെ പി സർക്കാരിൻ്റെയും അഴിമതിയും സ്വജനപക്ഷപാതവും , വർഗ്ഗീയതയും നിറഞ്ഞ ഭരണത്തിനെതിരെ യുള്ള വിധിയെ ഴുത്തായിരിക്കണം ഈ തിരഞ്ഞെടുപ്പ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . പ്രസിഡൻ്റ് ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം തോമസ് മല്ലിപ്പുറം ,ആർ ഹരി, ഇ സി ജോർജ്, കെ വി സണ്ണി, വി.എ ചിന്നമ്മ, ജീവൽശ്രീ പി പിള്ള, റ്റിജി കുട്ടപ്പൻ, എം എൻ രാമകൃഷ്ണപണിക്കർ, എം സി കുര്യാക്കോസ്, വി ജെ ജോസഫ്, മറ്റ് ഭാരവാഹികൾ സംബന്ധിച്ചു.