പഞ്ചായത്തിന്റെ കുഴിക്കാട്ടുകുന്ന് പ്രദേശത്ത് തെരുവുനായുടെ ആക്രമണത്തിൽ ഒരു ആട് കൊല്ലപ്പെടുകയും ഒന്നിന് പരിക്കേക്കുകയും ചെയ്തു.
തിരുമാറാടി : പഞ്ചായത്തിന്റെ കുഴിക്കാട്ടുകുന്ന് പ്രദേശത്ത് തെരുവുനായുടെ ആക്രമണത്തിൽ
ഒരു ആട് കൊല്ലപ്പെടുകയും ഒന്നിന് പരിക്കേക്കുകയും ചെയ്തു. കുഴിക്കാട്ടുകുന്ന്
ചെട്ടിയാംപുറത്ത് വിൽസൻ്റെ ആടിനെയാണ് കൂട്ടമായി എത്തിയ
തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്.
തെരുവ് നായകളെ ഓടിക്കുന്നതിനിടെ വിൽസന്റെ ഭാര്യ റീനയ്ക്കും വീണ് പരിക്കേൽക്കുകയും ചെയ്തു. ഒലിയപ്പുറം ചെറുകൂപ്പിൽ ബാബുവിന്റെ ആടിനും തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന്
നാട്ടുകാർ പറഞ്ഞു.
അക്രമകാരികളായ തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ നിവിൻ ജോർജ് മന്ത്രി ജെ.ചിഞ്ചു റാണിക്ക് പരാതി നൽകി. ഇതിനുമുമ്പ് ഒലിയപ്പുറം പ്രദേശത്ത് ഏഴോളം ആടുകളെ കൂട്ടം കൂടിയെത്തിയ തെരുവ് നായ്ക്കൾ കടിച്ചു കൊന്നിരുന്നു.
നായ്ക്കളുടെ ആക്രമണം മൂലം കൊല്ലപ്പെടുന്ന ജീവികളുടെ നഷ്ടപരിഹാരമായി ഉടമകൾക്ക് കിട്ടുന്നത് വളരെ തുച്ഛമായിട്ടുള്ള തുകയാണ്.
അനിമൽബർത്ത് കൺട്രോൾ പ്രോഗ്രാം വഴി തെരുവ് നായ്ക്കളുടെ പ്രജനനം തടയാനുള്ള പദ്ധതി ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുന്നില്ല.
അക്രമകാരികളായ നായ്ക്കളെ വന്ധ്യകരണം ചെയ്തത് കൊണ്ട് മാത്രം അവ കൂട്ടം കൂടി ആക്രമിക്കുന്നതിൽ യാതൊരു വ്യത്യാസവും വരുന്നില്ല. മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ആയിട്ടുള്ള അക്രമകാരികളായ നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിന് ഉതകുന്ന തരത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നെവിൻ ജോർജ് പരാതി നൽകിയത്.
ഫോട്ടോ :