യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ഇന്ന് കുന്നത്തുനാട്ടിൽ
കോലഞ്ചേരി: യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ഇന്ന് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടിമറ്റം, ഐരാപുരം, മഴുവന്നൂർ, കിഴക്കമ്പലം, സൗത്ത് വാഴക്കുളം, നോർത്ത് വാഴക്കുളം എന്നീ മണ്ഡലങ്ങളിൽ പര്യടനം നടത്തും. പട്ടിമറ്റം മണ്ഡലത്തിലെ മൂണേലിമുകളിൽ വച്ച് ഇന്ന് രാവിലെ 7.30 ന് കെപിസിസി വൈസ് പ്രസിഡൻ്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. വൈകിട്ട് 9 ന് നോർത്ത് വാഴക്കുളത്തെ പള്ളിക്കവലയിൽ സമാപിക്കും.
ഇതോടെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ രണ്ടാം വട്ട പര്യടനം ബെന്നി ബഹനാൻ പൂർത്തിയാക്കും.
Get Outlook for Android