എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുടെ വിജയത്തിനായി ചെത്ത് തൊഴിലാളികൾ കുടുംബസമേതം പ്രവർത്തിക്കും.
പിറവം : എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ വിജയത്തിനായി ചെത്ത് തൊഴിലാളികളും പെൻഷൻകാരും കുടുംബസമേതം രംഗത്തിറങ്ങാൻ കള്ള് ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) കൺവെൻഷൻ തീരുമാനിച്ചു.യോഗം കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡൻ്റ് കെ പി സലിം അധ്യക്ഷനായി.എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ് ,യൂണിയൻ സെക്രട്ടറി എ ഡി ഗോപി, പി എസ് മോഹനൻ, ബിജു സൈമൺ, സി കെ പ്രകാശ്, സി എം വാസു തുടങ്ങിയവർ സംസാരിച്ചു.