മണീട് വെട്ടിത്തറയിൽ റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട രണ്ടുപേരെയും രക്ഷിച്ചു.
മണീട് : വെട്ടിത്തറയിൽ റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട രണ്ടുപേരെയും രക്ഷിച്ചു. ഏലപ്പാറ സ്വദേശി വേണു (60), വണ്ണപ്പുറം സ്വദേശി രാജൻ (58)പട്ടേക്കുടി എന്നിവരാണ് മണ്ണിനടിയിൽപെട്ടത്. ഇന്ന് രാവിലെ 10 മണിയോടെയാണ് വെട്ടിത്തറ കണിക്കൻഞ്ചേരി കടവിന് സമീപം പുഴയോരത്ത് റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ ഉണ്ടായത്. നാട്ടുകാരാണ് ഒരാളെ ആദ്യം രക്ഷിച്ചത്. മറ്റൊരാളെ അഗ്നിശമന സേനയും പുറത്തെടുത്തു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.