ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ +2 വിദ്യാർത്ഥികൾക്കായി 10 ദിവസത്തെ മീഡിയ കോഴ്സുകൾ “സിനെസ്പാർക്ക്” നടത്തപ്പെടുന്നു.
കൂത്താട്ടുകുളം : ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ +2 വിദ്യാർത്ഥികൾക്കായി 10 ദിവസത്തെ മീഡിയ കോഴ്സുകൾ “സിനെസ്പാർക്ക്” നടത്തപ്പെടുന്നു. ഫിലിം ഡയറക്ഷൻ, പ്രൊഡക്ഷൻ, വീഡിയോഗ്രാഫി, ഫോട്ടോഗ്രഫി, സ്ക്രിപ്റ്റ് റൈറ്റിംഗ്, വീഡിയോ എഡിറ്റിംഗ്, ലൈറ്റിങ്, ന്യൂസ് റിപ്പോർട്ടിങ്, ഓഡിയോഗ്രാഫി തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു.കോളേജിലെ എഡ്യൂക്കേഷണൽ തീയേറ്റർ ,റെക്കോർഡിങ് സ്റ്റുഡിയോ ,ലാംഗ്വേജ് ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത് .ചാലക്കുടി ഡിമ്സ് മീഡിയ കോളേജിലെ പരിചയ സമ്പന്നരായ അദ്ധ്യാപകരാണ് നേതൃത്വം നൽകുന്നത് .ഏപ്രിൽ 29 മുതൽ മെയ് 10 വരെയാണ് കോഴ്സ് നടത്തപ്പെടുന്നത് . രാവിലെ 09.30 ന് ആരംഭിച്ചു ഉച്ചകഴിഞ് 03.30 ന് അവസാനിക്കുന്നതാണ് .രെജിസ്ട്രേഷൻ ഫീസ് 100 രൂപ. താല്പര്യമുള്ളവർ 9495686561
9447959048, 8943865890 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.