അമ്മമാർക്ക് വിഷു കൈനീട്ടം നൽകി റിവർ വാലി റോട്ടറി ക്ലബ്ബ് .
പിറവം: പിറവം റിവർ വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് വിഷു കൈനീട്ടവും, വിഷു കോടിയും, ധാന്യ കിറ്റും നൽകി. പിറവം ചിൽഡ്രൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേരളാ ഹൈക്കോർട് ജഡ്‌ജ് സോഫി തോമസ് ഉദ്‌ഘാടനം ചെയ്തു.
ഗിഫ്റ്റ് ഓഫ് ലൈഫ് നാഷണൽ കോ-ഓർഡിനേറ്റർ ഡോ.എ.സി പീറ്റർ അധ്യക്ഷനായി. ചിന്മയ ട്രസ്റ്റ് എക്സിക്യൂട്ടീവ് സെക്രെട്ടറി എൻ.എം സുന്ദർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ അധ്യക്ഷ ജൂലി സാബു, ക്ലബ് പ്രസിഡന്റ് ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ, പി.വി തോമസ് പുളിക്കൽ, ജേക്കബ് തുമ്പയിൽ, എൽദോ ടി പോൾ, ഡോ പി.വി.പോൾ, മുൻ നഗരസഭാ അധ്യക്ഷന്മാരായ സാബു കെ.ജേക്കബ്, ഏലിയാമ്മ ഫിലിപ് തുടങ്ങിയവർ പ്രസംഗിച്ചു. പിറവം നാട്യ കലാഷേത്ര ഡാൻസ് സ്കൂളിന്റെ ഡയറക്ടർ ആർ എൽ വി വിദ്യാദാസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികളുടെ നൃത്തനൃത്യങ്ങൾ അരങ്ങേറി.