നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.
കൂത്താട്ടുകുളം : അഗ്നിശമന സേന വാരാചരണത്തോട് അനുബന്ധിച്ച്
നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിലെ ഉദ്യോഗസ്ഥരെ ആദരിച്ചു. നിലയത്തിന്റെ കീഴിൽ നടന്നുവരുന്ന മികച്ച പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന സേന അംഗങ്ങളെയാണ് എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.യോഗം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. NEXCC എൻഇ എക്സ് സി സി പ്രസിഡന്റ് കെ.ആർ.സോമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബ്രഹാം ജേക്കബ്, അംഗങ്ങളായ എം.ജി.സാജു, സി.ജെ.കുര്യാക്കോസ്, എം.പി.ഗണേശൻ, കെ.പി.ജോസഫ്, യു.ടി.സജീവൻ, വി.പി.മഹേന്ദ്രകുമാർ, എം.പി.സാബു എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ : അഗ്നിശമന സേന വാരാചരണത്തോട് അനുബന്ധിച്ച്
നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിലെ ഉദ്യോഗസ്ഥരെ ആദരിക്കുന്നു.