തുരുത്തിക്കരയെ ജലസുരക്ഷാ ഗ്രാമമാക്കാൻ ശാസ്ത്ര സംവാദ സദസുകൾ സംഘടിപ്പിച്ചു ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ്.
പിറവം : മുളന്തുരുത്തി തുരുത്തിക്കരയെ ജലസുരക്ഷാ ഗ്രാമമാക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് കൺവെൻഷനിൽ തീരുമാനിച്ചു. കൺവെൻഷൻ മേഖലാ സെക്രട്ടറി എ.ഡി. യമുന ഉദ്ഘാടനം ചെയ്തു.പരിഷത്ത് വ്യാപകമായി സംഘടിപ്പിയ്ക്കുന്ന ശാസ്ത്ര സംവാദസദസുകളുടെ ഉള്ളടക്കം വിശദീകരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം.യൂണിറ്റ് വൈസ് പ്രസിഡണ്ട് അജിത സുരേഷ് അദ്ധ്യക്ഷയായി. ഡോ.എൻ .ഷാജി സംസ്ഥാനസമ്മേളന ഉള്ളടക്കവും പി.എ.തങ്കച്ചൻ ഭാവി പ്രവർത്തന പരിപാടികളും അവതരിപ്പിച്ചു. ടി.കെ.മോഹനൻ, ആദർശ് ശശി, മുരുകേശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. *കുസാറ്റുമായി സഹകരിച്ചു കൊണ്ട് തുരുത്തിക്കരയെ ജലസുരക്ഷാ ഗ്രാമമാക്കുന്ന പ്രവർത്തനങ്ങൾക്ക് രണ്ടാം ഘട്ട ജല പരിശോധനയിലൂടെ ഏപ്രിൽ അവസാനം തുടക്കം കുറിയ്ക്കും.ഏപ്രിലിൽ തന്നെ വിപുലമായ രീതിയിൽ ചങ്ങാതിക്കൂട്ടവും മെയ് മാസത്തിൽ ലിറ്റിൽ സയൻ്റിസ്റ്റും സംഘടിപ്പിയ്ക്കും. 15ന് മുൻപായി യൂണിറ്റ് പ്രദേശത്ത് അഞ്ച് ശാസ്ത്ര സംവാദസദസ്സുകൾ സംഘടിപ്പിയ്ക്കുകയും യൂണിറ്റ് അംഗത്വം നൂറിലെത്തിയ്ക്കുകയും ചെയ്യും. കൺവെൻഷന് ജോയിൻ്റ് സെക്രട്ടറി സുമി ഷിബു സ്വാഗതവും എ.എ. സുരേഷ് നന്ദിയും പറഞ്ഞു.