എൽ.ഡി.എഫ് . സ്ഥാനാർഥി പര്യടനം .
പിറവം : ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയം ലോക സഭ സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി ഏപ്രിൽ 6 -നു എടക്കാട്ടുവയൽ ആമ്പല്ലൂർ പഞ്ചായത്തുകളിൽ നടക്കും.
രാവിലെ 7 മണിക്ക് ആമ്പല്ലൂർ പഞ്ചായത്തിലെ കോരിനിരപ്പത്ത് നിന്നാരംഭിച്ചു പഞ്ചായത്തിലെ വിവിധ മേഖലകൾ സന്ദർശിച്ചു 9 .45 -ന് കുലയിറ്റിക്കറ കോളനിയിൽ സമാപിക്കും. തുടർന്ന് 9 .50 -ന് എടക്കാട്ടുവയൽ പഞ്ചായത്തിലെ ഒലിപ്പുറം കവലയിൽ നിന്ന് ആരംഭിച്ചു പഞ്ചായത്തിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി 11 -35 -ന് കിടങ്ങാട്ടുതടം കവലയിൽ സമാപിക്കും.
