കൂത്താട്ടുകുളം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കൂത്താട്ടുകുളം : കോട്ടയം പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാത്ഥി അഡ്വ കെ. ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന കൂത്താട്ടുകുളം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. അംഗം ജെയ്സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി സെക്രട്ടറി ഐ.കെ. രാജു, യു.ഡി.എഫ് പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.ആർ.ജയകുമാർ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് പി.സി.ജോസ്, മുൻ ബ്ലോക്ക് പ്രസിഡൻ്റ് വിൽസൺ കെ.ജോൺ, ഡി.സി.സി സെക്രട്ടറി ഷാജി, എം.എ.ഷാജി, ജോണി അരീക്കാട്ടേൽ, ജോഷി പോൾ, എൻ.കെ. ചാക്കോച്ചൻ, ബേബി കീരാന്തടം തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : യു.ഡി.എഫ്. സ്ഥാനാത്ഥി അഡ്വ കെ. ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന കൂത്താട്ടുകുളം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.