ലോക സഭ തിരഞ്ഞെടുപ്പ് – എ.ഐ.ടി.യു.സി തൊഴിലാളി സംഗമം
പിറവം : കോട്ടയം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയത്തിന് വേണ്ടി എ.ഐ.ടി.യു.സി നിയോജക മണ്ഡലം കമ്മിറ്റി പിറവത്ത് തൊഴിലാളി സംഗമം നടത്തി.തോമസ് ചാഴികാടന് സ്വീകരണവും നൽകി.മണ്ഡലം പ്രസിഡന്റ് എ.എസ് രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എ.ഐ.ടി.യു.സി സംസ്ഥാന വൈ. പ്രസിഡന്റ് പി. രാജു ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കെ. എൻ സുഗതൻ, കെ. എൻ ഗോപി, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ, കെ.പി ഷാജഹാൻ, സി. എൻ സദാമണി, മുണ്ടക്കയം സദാശിവൻ, അഡ്വ. ജൂലി സാബു, അംബിക രാജേന്ദ്രൻ, കെ. സി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.