വായന മത്സരം -വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പിറവം : വായന മനുഷ്യനെ പൂർണ്ണനാക്കുന്നുവെന്നും വായനാശീലം ചെറുപ്പം മുതലേ സ്വാംശീകരിക്കേണ്ടതാണെന്നും ഫാ.കുര്യാക്കോസ് പോത്താറയിൽ കോർ എപ്പിസ്കോപ്പ. കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വായന മത്സരത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഫാ. പോത്താറയിൽ. ചടങ്ങിൽ ഫാ .ഡോ .ജോൺ എർണ്യാകുളത്തിൽ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ പ്രവർത്തകരായ ജോർജ് പി.എം, കെ. കെ ശശി, അനിൽകുമാർ വി. ആർ , മാത്യു പീറ്റർ, ശ്രീകല സോംകുമാർ , സാലി കെ.മത്തായി എന്നിവർ പ്രസംഗിച്ചു.