Back To Top

March 17, 2024

മേളപ്പെരുമ തീർത്ത് വിദ്യാർത്ഥികളുടെ അരങ്ങേറ്റം നവ്യാനുഭവമായി

 

പിറവം: വെളിയനാട് വേഴത്തുമ്യാൽ ഭഗവതി ക്ഷേത്രത്തിലെ

തിരുവുത്സവത്തോടനുബന്ധിച്ച് വാദ്യകലാനിധി തിരുമറയൂർ ഗിരിജൻമാരാരുടെ ശിക്ഷണത്തിൽ സോപാന സംഗീതം അഭ്യസിച്ച അഭിഷേക് പി.ഗിരിയുടെ അരങ്ങേറ്റം ഭക്തി സാന്ദ്രമായി.

തുടർന്ന് മേളപ്രമാണം ചെണ്ടയിൽ ഗുരുനാഥൻ കൂത്താട്ടുകുളം ഗിരീഷിന്റെശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച സാരഥി സന്ദീപ്, ആദിദേവ് പി.എസ്, വസുദേവ് വി.പൈ, അനുനന്ദ് ബിജു എന്നീ വിദ്യാർത്ഥികളുടെ പഞ്ചാരിമേളം നടന്നു. മേളവാദന കലാരംഗത്തെ പ്രഗത്ഭരായ നാല്പതോളം കലാകാരൻമാർ മേളത്തിന് നേതൃത്വ൦ വഹിച്ചു.

തുടർന്ന് കരയോഗം പ്രസിഡന്റ് കെ.എ മുരളീധരൻ, സെക്രട്ടറി പി.എൻ കൃഷ്ണകുമാർ, എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ.ആർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗുരുക്കന്മാരെയും കുട്ടികളെയും അനുമോദിച്ചു.

Prev Post

യുഡിഎഫ് കേരളം തൂത്തുവാരുമെന്ന് എം എം ഹസ്സൻ

Next Post

പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കരിമതച്ചിറയുടെ പുനരുദ്ധാരണത്തിനായി 1 കോടി 4 ലക്ഷം രൂപ…

post-bars