സെന്റ് ഫിലോമിനസിൽ കരകൗശല -ശാസ്ത്ര പ്രദർശനം
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്ത്രപ്രദർശനവും കരകൗശല നിർമ്മാണവും മാത്യു പീറ്റർ ഉദ്ഘാടനം ചെയ്തു. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ മാത്രം ഉപയോഗിച്ച് വിവിധങ്ങളായ കരകൗശല വസ്തുക്കൾ കുട്ടികൾ മാതാപിതാക്കളുടെ സഹായത്തോടെ നിർമ്മിച്ചു കൊണ്ടുവന്നത് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. മംഗൾയാൻ മുതൽ വിവിധ റോക്കറ്റുകളും പര്യവേഷണ സംരംഭങ്ങളും കുട്ടികൾ അവതരിപ്പിച്ചു. ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രീതി മരിയ , ബിനു പൗലോസ്, ലൈസ ബിജു, ജോജു ജോസഫ്, സാലി കെ മത്തായി, ശ്രീകല സോംകുമാർ , ശ്രീകാന്ത് എം.ആർ, സിൻസി ജോസ്, അനു വിജയൻ എന്നിവർ പ്രസംഗിച്ചു. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ചാർട്ടുകൾ എന്നീ കാറ്റഗറികളിൽ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.
