Back To Top

March 9, 2024

കർഷകർക്ക് മികച്ച പരിഗണന നൽകണം – അഡ്വ. മാത്യു കുഴൽനാടൻ                                        

 

 

പിറവം : സമൂഹത്തിൽ കർഷകർക്ക് മികച്ച പരിഗണന നൽകണമെന്നും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അദ്യ പരിഗണന കർഷകർക്കായിരിക്കുംമെന്ന് അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ.

കേരള പ്രദേശ് കർഷക കോൺഗ്രസ്സ് പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കർഷക കൺവൻഷനും നേതൃത്വയോഗവും പിറവത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ഭരണത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ നടക്കുന്ന കർഷക സമരങ്ങൾക്ക് എല്ലാ പിൻതുണയും നല്കുന്നു, കർഷകരെ ദ്രോഹിച്ചു കൊണ്ട് ലോകത്ത് ഒരു സർക്കാരുകൾക്കും മുൻപോട്ടു പോകുവാൻ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു . പിറവം നിയോജകമണ്ഡലം പ്രസിഡൻ്റ കെ.ജെ. മാത്യു കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ , കെ.പി.സി.സി. വൈസ് പ്രസിഡണ്ട് വി.ജെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി പിറവം നിയോജക മണ്ഡലത്തിലെ മികച്ച കർഷകരെയും, മികച്ച കർഷക തൊഴിലാളികളെയും പിറവം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. മൊമെൻ്റോ നല്കി ആദരിച്ചു, കർഷക കോൺ-സംസ്ഥാന പ്രസിഡണ്ട് കെ. .സി. ജയൻ, ജില്ലാ പ്രസിഡൻ്റ് കെ.ജെ. ജോസഫ്, ജെയ്സൺ ജോസഫ്, മുഹമ്മദ് പനക്കൽ, പോൾസൺ പോൾ, പി.സി. ജോർജ്,മാണി വർഗീസ്,

സി.എ. ഷാജി,കെ.ആർ. പ്രദീപ് കുമാർ, കെ.കെ. സോമൻ, PC ജോസ്, വിൽസൻ കെ. ജോൺ,ഷാജു ഇലഞ്ഞി മറ്റം, അരുൺ കല്ലറക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

 

Prev Post

മണീട് വെട്ടിക്കൽ – വെട്ടിത്തറ -മുടക്കോട്ടിച്ചിറ മുടക്കികാവ് റോഡ് നവീകരണത്തിന് തുടക്കമായി

Next Post

മഹാശിവരാത്രി: തൃപ്പാഴൂരിൽ വൻ ഭക്തജന തിരക്ക്

post-bars